ഏറനാട് എക്സ്പ്രസിൽ കാസർകോട്ടെ വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

Aug 21, 2026 - 08:19
 0
ഏറനാട് എക്സ്പ്രസിൽ കാസർകോട്ടെ വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പടന്നയിലെ കെ. സുധാകരൻ (56) ആണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.

കാസർകോട് ബായാർ ബെരിപ്പദവ് ബള്ളൂർ ഹൗസിലെ ഇബ്രാഹിം ഇഷാന്റെ 80,000 രൂപ വിലവരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗാണ് മോഷണം പോയത്. ഫറോക്കിൽ നിന്ന് കാസർകോട്ടേക്ക് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഡി1 കോച്ചിലായിരുന്നു വിദ്യാർത്ഥി യാത്ര ചെയ്തിരുന്നത്. കണ്ണൂരിലെത്തിയപ്പോഴാണ് ബാഗ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആർപിഎഫ് ഇൻസ്പെക്ടർ രമേശ് കുമാർ, റെയിൽവേ എസ്‌ഐ സന്തോഷ്, ആർപിഎഫ് എഎസ്ഐ സഞ്ജയ്, ഹെഡ് കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്റലിജൻസ് സിപിഎം ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow