വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടറായി പി. നളിനാക്ഷൻ ചുമതലയേറ്റു

Aug 21, 2026 - 10:36
 0
വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടറായി പി. നളിനാക്ഷൻ ചുമതലയേറ്റു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടറായി പി. നളിനാക്ഷൻ ചുമതലയേറ്റു. കുറ്റാന്വേഷണ വിദഗ്ദനായ ഇദ്ദേഹം പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥനാണ്. കരിവെള്ളൂർ പുത്തൂർ സ്വദേശിയാണ്.

പോലീസ് സേനയിലെ ജോലിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ ഉദ്യോഗസ്ഥൻ കൂടിയാണ് നളിനാക്ഷൻ.

കാസർകോട് എസ്.ഐ ആയിരുന്നപ്പോൾ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. റെയിൽവേ പോലീസ് എസ്.ഐ ആയിരുന്നപ്പോൾ നേത്രാവതി എക്സ്പ്രസിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടാനും ട്രെയിൻ വഴിയുള്ള നിരവധി ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടാനും നളിനാക്ഷന് കഴിഞ്ഞിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow