ലോക കൊതുക് ദിനാചരണം; മടിക്കൈയിൽ ജില്ലാതല പരിപാടി സംഘടിപ്പിച്ചു

Aug 21, 2026 - 05:48
Aug 21, 2026 - 05:49
 0
ലോക കൊതുക് ദിനാചരണം; മടിക്കൈയിൽ ജില്ലാതല പരിപാടി സംഘടിപ്പിച്ചു

മടിക്കൈ: ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടികൾ മടിക്കൈ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാറും പ്രദർശനവും നടന്നു.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സന്തോഷ് ദിനാചരണ സന്ദേശം നൽകി. ദേശീയ ആരോഗ്യ പ്രവർത്തനം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൊതുകുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച സെമിനാറിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ എപ്പിഡമിയോളജിസ്റ്റ് ഫ്ലോറി ജോസഫും എൻടമോളജിസ്റ്റ് അനുഷ ജിയും വിഷയാവതരണം നടത്തി. ഡി.വി.സി. യൂണിറ്റ് കാസർകോടിന്റെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണ പ്രദർശനം.

ജില്ലാ പഞ്ചായത്ത് അംഗം സബീഷ് കെ., മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി.വി., വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow