മാധ്യമപ്രവർത്തകൻ ടി.കെ. പ്രഭാകരന് ഭാരത് സേവക് സമാജിന്റെ ദേശീയ അംഗീകാരം

Sep 30, 2026 - 18:54
Sep 30, 2026 - 18:58
 0
മാധ്യമപ്രവർത്തകൻ ടി.കെ. പ്രഭാകരന് ഭാരത് സേവക് സമാജിന്റെ ദേശീയ അംഗീകാരം

കാഞ്ഞങ്ങാട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.കെ. പ്രഭാകരൻ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം. മാധ്യമ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

പുല്ലൂർ-പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ കല്ലുമല സ്വദേശിയായ പ്രഭാകരൻ 1996 മുതൽ മാധ്യമരംഗത്ത് സജീവമാണ്. 'പരാജിതൻ്റെ പൂന്തോട്ടം', 'പഞ്ചുരുളിയും കരിഞ്ചാമുണ്ഡിയും', 'കഴുത്തിനു മുകളിൽ ശൂന്യം' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള പുരോഗമന വേദിയുടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ്, തുളുനാട് മാധ്യമ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

കാർട്ടൂൺ രചനയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയും കാഞ്ഞങ്ങാട് പ്രസ് ഫോറവും സംയുക്തമായി കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ പ്രഭാകരൻ്റെ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചു. ചാലിങ്കാൽ സൺഡേ സ്കൂൾ, കാസർകോട് ജില്ലാ സാംസ്കാരിക വേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കാർട്ടൂൺ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്.

അന്തരിച്ച നാടകകലാകാരൻ കെ. കുമാരൻ നായരുടെയും ചിത്രകാരി അമ്മാളു അമ്മയുടെയും മകനായ ടി.കെ. പ്രഭാകരൻ ദേശാഭിമാനി കാഞ്ഞങ്ങാട് ഏരിയ റിപ്പോർട്ടറാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow