ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ട് കർമ്മം നടന്നു

Oct 23, 2026 - 13:45
 0
ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ട് കർമ്മം നടന്നു

അമ്പലത്തറ: 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തൽ കാൽനാട്ട് ചടങ്ങ് അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ബേക്കൽ ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ പന്തൽ കാൽനാട്ട് നിർവഹിച്ചു.

ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർമാൻ പി. തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ മുഖ്യാതിഥിയായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്സണുമായ ഡോ. സി.കെ. സബിത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ മാടിക്കാൽ, സ്കൂൾ മുൻ അധ്യാപകൻ കെ. അബൂബക്കർ മാസ്റ്റർ, രാജൻ മീങ്ങോത്ത്, പി. ജയകുമാർ, മനോജ് അമ്പലത്തറ, രജീഷ് പറമ്പത്ത്, കെ.കെ. വിജയകുമാർ, രഞ്ജിത്ത് എതിർക്കയ, ടി.ആർ. രഞ്ചേഷ് എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ പി.വി. രാജേഷ് സ്വാഗതവും സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ അനിൽകുമാർ ഫിലിപ്പ് നന്ദിയും പറഞ്ഞു.

ഒക്ടോബർ 30, 31 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും നവംബർ 2, 3, 4 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow