അജ്മാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു

Aug 29, 2026 - 05:56
 0
അജ്മാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു. ഉദുമ പടിഞ്ഞാറ് തച്ചരക്കുന്നിൽ പരേതനായ അബ്ദുള്ള പള്ളത്തിന്റെ മകൻ ബഷീർ (50) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നയാളാണ് ബഷീർ.

മാതാവ്: ദൈനബി. ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ (ദുബായ്), ബുഷറ, ബുസ്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്). സഹോദരി: പരേതയായ ബീഫാത്തിമ.

What's Your Reaction?

like

dislike

love

funny

angry

sad

wow