ആദൂർ പാണ്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
ആദൂർ: പാണ്ടി ബളവന്തടുക്കയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഉളിയത്തടുക്ക മായിലാംകോട്ട ഹൗസിലെ അറബിയുടെ മകൻ നൗഫൽ (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ബന്ധുവീട്ടിൽ എത്തിയതായിരുന്നു നൗഫൽ. ഇടിമിന്നലേറ്റതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹ്റ. രണ്ട് മക്കളുണ്ട്.
What's Your Reaction?