ഫുജൈറ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
ദുബായ്: ദുബായിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തൃശൂർ പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി പേർഷ്യ വീട്ടിൽ മുഹമ്മദ് ഹാരിസിന്റെ ഭാര്യ ഷമീമ (27) ആണ് മരിച്ചത്. പൊന്നാനി സ്വദേശിനിയായ ഷമീമ യു.കെ. ഹൗസ് കുടുംബാംഗമാണ്.
കഴിഞ്ഞ മെയ് 27-ന് രാത്രിയാണ് ദമ്പതികൾ സഞ്ചരിച്ച വഴിയിൽ ദാരുണമായ അപകടമുണ്ടായത്. മുഹമ്മദ് ഹാരിസും ഷമീമയും റോഡരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമീമയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഹാരിസിനും പരുക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ഷമീമയ്ക്ക് രണ്ട് മക്കളുണ്ട്: അയറിൻ, മീരാൻ. കബറടക്കം ഫുജൈറയിൽ നടക്കും.
What's Your Reaction?