സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവം മടിക്കൈ ബങ്കളത്ത്

Jun 2, 2026 - 17:16
 0
സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവം മടിക്കൈ ബങ്കളത്ത്

മടിക്കൈ: സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവം 25, 26, 27 തീയ്യതികളിൽ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ സബീഷ്, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പാറക്കോൽ രാജൻ, സി പ്രഭാകരൻ, എം രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പ്രൊഫസർ കെ പി ജയരാജൻ, വിവിധ ഐടിഐ പ്രിൻസിപ്പൽമാർ എന്നിവർ സംസാരിച്ചു. ഇന്റർ ഐടി ചെയർമാൻ അഭിചിന്ദ് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ (ചെയർമാൻ),വി പ്രകാശൻ (വർക്കിംഗ് ചെയർമാൻ), പി അഭിചിന്ദ് (ജനറൽ കൺവീനർ), കെ അനുരാഗ് (കൺവീനർ).

What's Your Reaction?

like

dislike

love

funny

angry

sad

wow