എം.കെ.ബ്രദേർസ് മൗവ്വൽ കപ്പ്‌ സീസൺ 5; ലോഗോ പ്രകാശനം ചെയ്തു

Jan 6, 2026 - 08:27
 0
എം.കെ.ബ്രദേർസ് മൗവ്വൽ കപ്പ്‌ സീസൺ 5; ലോഗോ പ്രകാശനം ചെയ്തു

ബേക്കൽ: മുഹമ്മദൻസ് സ്പോട്ടിങ്ങ് ക്ലബ്ബ് മൗവ്വൽ സംഘടിപ്പിക്കുന്ന സെഞ്ച്വറി വെഡ്ഡിങ് സെന്റർ സ്പോൺസേർഡ് അംഗീകൃത അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് എം.കെ.ബ്രദേർസ് മൗവ്വൽ കപ്പ്‌ സീസൺ 5, ജനുവരി 17 മുതൽ ബേക്കൽ മ്യൂണറ്റ് ഇൻ്റിരിയേർസ് യുഎഇ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ബെസ്റ്റ് ഇന്ത്യ സ്റ്റീൽ സ്പോൺസർ ചെയ്യുന്ന ട്രോഫിയും, ദോസ്തി ഗ്രൂപ്പിൻ്റെ ക്യാഷ് പ്രൈസും സമ്മാനമായി നൽകും. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി നാലപ്പാട് ഗ്രൂപ്പ്‌ ചെയർമാൻ ഷാഫി നാലപ്പാട്, യുവ വ്യവസായി നിസാം മലേഷ്യക്ക് നൽകി പ്രകാശനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സാജിദ് മൗവ്വൽ, വർക്കിംഗ്‌ ചെയർമാൻ ഷാഫി യൂസഫ്, ട്രഷറർ മൗവ്വൽ മുഹമ്മദ്‌ മാമു തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow