അർജുൻ പാണ്ഡ്യൻ പുതിയ കാസർകോട് ജില്ലാ കളക്ടർ.

Feb 27, 2026 - 09:59
Feb 27, 2026 - 10:02
 0
അർജുൻ പാണ്ഡ്യൻ പുതിയ കാസർകോട് ജില്ലാ കളക്ടർ.

കാസർകോട്: കാസർകോട് ജില്ലാ കലക്ടറായിരുന്ന കെ ഇമ്പ ശേഖറിനെ സ്ഥലംമാറ്റി. തൃശ്ശൂർ കലക്ടർ അർജുൻ പാണ്ഡ്യനാണ് പുതിയ കാസർകോട് കളക്ടർ. ടൂറിസം ഡയറക്ടർ ശിഖസുരേന്ദ്രനെ തൃശൂർ കലക്ടറായും നിയമിച്ചു. ഇമ്പ ശേഖറിന് പകരം നിയമനം നൽകിയിട്ടില്ല. ഇടുക്കിയിലെ ഏലപ്പാറ ബോണാമിയിൽ ജനിച്ച അർജുൻ, 2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. പർവതാരോഹണത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസും കീഴടക്കിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അദ്ദേഹം, തേയിലച്ചാക്ക് ചുമന്നും ട്യൂഷൻ എടുത്തും പഠിച്ചുമാണ് ഐഎഎസ് നേടിയത്. കേരളത്തിലെ ഏറ്റവും മികച്ച കളക്ടറായ അർജ്ജുൻ പാണ്ഡ്യന് റവന്യു സർവ്വെ പുരസ്ക്കാരങ്ങൾ ലഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow