ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Feb 25, 2026 - 19:44
 0
ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം: ഓട്ടോ റിക്ഷാ ഡ്രൈവർ ഫേസ്ബുക്കിൽ പഴയ ഫോട്ടോപോസ്റ്റ് ചെയ്തശേഷം തൂങ്ങിമരിച്ചു. ചായ്യോത്ത് സ്കൂളിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനും ഓട്ടോ ഡ്രൈവറുമായിരുന്ന കാരംങ്കോട്ട് ദിനേശനെയാണ് (41)വീടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നതിലുള്ള മനോവിഷമമാകാം മരണത്തിനു കാരണമെന്ന് കരുതുന്നു. അവിവാഹിതനാണ്.സഹോദരങ്ങൾ: പ്രകാശൻ, ശ്രീധരൻ ലളിത (മൂവരും ചയ്യോത്ത്), ശോഭ (സേലം), ചന്ദ്രിക (പൂത്തക്കാൽ ). മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow