"ബോധി അവാർഡ്" മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും, അധ്യാപികയുമായ റസിയ ഇഫ്തിക്കറിനു സമ്മാനിച്ചു.

Feb 25, 2026 - 21:57
 0
"ബോധി അവാർഡ്" മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും, അധ്യാപികയുമായ റസിയ ഇഫ്തിക്കറിനു സമ്മാനിച്ചു.

അൽഐൻ: മലയാളം മിഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള 'ബോധി അവാർഡ്' മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും, അധ്യാപികയുമായ റസിയ ഇഫ്തിക്കറിനു സമ്മാനിച്ചു. മലയാളം മിഷൻ സംഘടിപ്പിച്ച ‘മലയാണ്മ 2026’ എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ വെച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. എം എൽ എ വി കെ പ്രശാന്ത് പ്രശസ്തി പത്രവും അവാർഡും സമ്മാനിച്ചു. മലയാളം മിഷൻ ചെയർമാനും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട, പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow