ഷാർജ എസ്.എസ്.എസ്.ഡി.യുമായി സഹകരിച്ച് എസ്.പി "തമഹൽ" സംരംഭം ആരംഭിക്കുന്നു.

ഷാർജ എസ്.എസ്.എസ്.ഡി.യുമായി സഹകരിച്ച് എസ്.പി "തമഹൽ" സംരംഭം ആരംഭിക്കുന്നു. ഷാർജയെ വയോജന സൗഹൃദ നഗരമായി സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിൽ ഷാർജ പോലീസ് ജനറൽ കമാൻഡ്, ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ്റുമായി (എസ്എസ്എസ്ഡി) ചേർന്നാണ് "തമഹൽ" എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ സംരംഭം ആരംഭിക്കുന്നത്. മുതിർന്ന പൗരന്മാരുടെ റോഡ് യാത്രകളിൽ റോഡ് അവസ്ഥ മെച്ചപ്പെടുത്തി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കി അവരുടെ സുരക്ഷ വർധിപ്പിക്കുന്നതിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കും. മുതിർന്നവർക്കുള്ള റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, തങ്ങളുടെ വാഹനത്തിൽ പ്രായമായ ഒരു യാത്രക്കാരൻ്റെ സാന്നിധ്യത്തെക്കുറിച്ച് ഡ്രൈവർമാരെ അറിയിക്കാൻ ലക്ഷ്യമിട്ട് ഒരു ചിഹ്നത്തോടൊപ്പം "തമഹൽ" എന്ന വാചകം പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറിൻ്റെ വിതരണം കൂടി ഈ സംരംഭത്തിന്റെ ഭാഗമാണ്. ഡ്രൈവർമാരോട് ജാഗ്രത പാലിക്കാനും, തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാനും റോഡിലെ മുതിർന്നവർക്ക് ആവശ്യമുള്ളപ്പോൾ സഹായം നൽകാനും, അധികൃതർ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ സ്വീകരിക്കാൻ മുതിർന്ന പൗരന്മാരെ പ്രചാരണം സജീവമായി പ്രോത്സാഹിപ്പിക്കുന്നു. സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പരിധിയിലുള്ള ആശാല ക്ലബ്ബിൽ നടന്ന പരിപാടിയിൽ ഷാർജ പോലീസിലെ മുതിർന്ന പൗരന്മാരും, ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിൽ 200-ലധികം സ്റ്റിക്കറുകൾ വിതരണം ചെയ്തു. "തമഹൽ" മുതിർന്നവരുടെ ജീവിത നിലവാരം ഉയർത്തുന്നുവെന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലായ് പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ഷാർജ പോലീസ് അവതരിപ്പിച്ച വ്യതിരിക്തമായ സംരംഭങ്ങളിലൊന്നാണ് ഈ കാമ്പയിൻ. ആഗോളതലത്തിൽ എല്ലാ പ്രായക്കാർക്കും സൗഹൃദപരമായ ഒരു നഗരമായി മാറാനുള്ള ഷാർജയുടെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നു. 'തമഹൽ' കാമ്പെയ്ൻ സമൂഹത്തിൽ ട്രാഫിക് അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു, ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് പരിചരണത്തിന് മുൻഗണന നൽകുന്നതായും അധികൃതർ പറഞ്ഞു.

Jan 8, 2025 - 14:12
 0
ഷാർജ എസ്.എസ്.എസ്.ഡി.യുമായി സഹകരിച്ച് എസ്.പി "തമഹൽ" സംരംഭം ആരംഭിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow