ഗോവിന്ദച്ചാമി പിടിയിൽ.

Jul 25, 2025 - 09:20
Jul 25, 2025 - 09:28
 0
ഗോവിന്ദച്ചാമി പിടിയിൽ.

കണ്ണൂർ: ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടി. കണ്ണൂരില്‍ ഒരു കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് സൗമ്യയെ തള്ളിയിട്ട് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2011 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനില്‍ക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow