മെന്റലിസം പ്രകടനത്തിൽ ഖാലിദ് പൊവ്വലിന് അറേബ്യൻ വേൾഡ് റെക്കോർഡ്

Sep 28, 2026 - 16:33
 0
മെന്റലിസം പ്രകടനത്തിൽ ഖാലിദ് പൊവ്വലിന് അറേബ്യൻ വേൾഡ് റെക്കോർഡ്

കാസർകോട്: മെന്റലിസം രംഗത്തെ വ്യത്യസ്തമായ പ്രകടനത്തിന് ഖാലിദ് പൊവ്വലിന് അറേബ്യൻ വേൾഡ് റെക്കോർഡ് അംഗീകാരം. കുന്നമംഗലം മുൻ എ.ഇ.ഒയും മുൻ പ്രിൻസിപ്പലുമായ കെ.ജെ. പോൾ സാറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് കെ.ജെ.പി. അക്കാദമിയിൽ മെന്റലിസം പരിശീലനം നേടിയ ശേഷമാണ് ഖാലിദ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്.

കെ.ജെ.പി. അക്കാദമിയിലെ പഠിതാക്കൾക്കായി സെപ്റ്റംബർ 27ന് കോഴിക്കോട്ട് നടത്തിയ പ്രകടനത്തിനാണ് അറേബ്യൻ വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചത്.

സീനിയർ പത്രപ്രവർത്തകൻ, അധ്യാപകൻ, എഴുത്തുകാരൻ, പരിശീലകൻ, മജീഷ്യൻ, മെന്റലിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഖാലിദിന്റെ നേട്ടം മെന്റലിസം രംഗത്തെ ശ്രദ്ധേയമായ അംഗീകാരമാണ്.

കാസർകോട് പ്രസ് ക്ലബ് ജങ്ഷനിൽ ഖാലിദിന്റെ നേതൃത്വത്തിൽ ‘ആർട്ട് ഓഫ് മെന്റാലിസം’ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി സ്റ്റേജ് പരിപാടികളിലും ഖാലിദ് മെന്റലിസം പ്രകടനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow