ഒളിവിൽ കഴിഞ്ഞ പ്രതികളെ കണ്ടെത്തി; എഎസ്ഐ കെ. ജയരാജന് ജില്ലാ പോലീസ് മേധാവിയുടെ ആദരം

Sep 28, 2026 - 13:34
 0
ഒളിവിൽ കഴിഞ്ഞ പ്രതികളെ കണ്ടെത്തി; എഎസ്ഐ കെ. ജയരാജന് ജില്ലാ പോലീസ് മേധാവിയുടെ ആദരം

കാസർഗോഡ്: അമ്പലത്തറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, പോക്സോ, വാറന്റ് തുടങ്ങി വിവിധ കേസുകളിൽ ഉൾപ്പെട്ട് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ആറോളം പ്രതികളെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടിയ പോലീസ് സംഘത്തിലെ അംഗമായ എഎസ്ഐ കെ. ജയരാജനെ ജില്ലാ പോലീസ് മേധാവി ആദരിച്ചു.

പിടികിട്ടാപ്പുള്ളികളായി കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. അന്വേഷണത്തിലും തുടർനടപടികളിലും സജീവമായി പങ്കെടുത്ത കെ. ജയരാജന്റെ സേവനം പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവി അദ്ദേഹത്തെ ആദരിച്ചത്.

ജയരാജന്റെ നേട്ടത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദനം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow