ഉപ്പളയിലെ വെടിവെപ്പ് കേസ് വ്യാജം.

വെടിയുതിർത്തത് ഓൺ ലൈൻ ഗയിമ്മിന്ന് അടിമയായ കുട്ടി.

Nov 10, 2025 - 13:18
Nov 10, 2025 - 13:23
 0
ഉപ്പളയിലെ വെടിവെപ്പ് കേസ് വ്യാജം.

കാസർകോട്: ശനിയാഴ്ച ഉപ്പളയിലെ വീടിന് നേരെയുണ്ടായ വെടിവെപ്പ് കേസ് വ്യാജമാണെന്ന് തെളിഞ്ഞു. കുട്ടിവീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം ഹൈവേ സൈഡിൽ വെള്ള നിറത്തിലുള്ള ഒരു കാർ നിർത്തി വീടിനെതിരെ വെടിവെച്ചെന്ന കുട്ടിയുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും സിസിടിവി ക്യാമറകൾ പരിശോധിച്ചതിലും, ഫോറൻസിക് പരിശോധനകൾ നടത്തിയതിലും സംശയം തോന്നിയ പോലീസ് സംഘം കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടി സ്വയം വെടിയുതിർത്തതാണെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിന് അടിമയായ കുട്ടി ഗെയിമിൽ പറഞ്ഞ കാര്യങ്ങൾക്ക് അനുസരിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഈ സമയം വീട്ടുകാർ പുറത്തുപോയതിനാൽ വീട്ടുകാർ വന്നാൽ കുട്ടിയെ ചീത്ത പറയും എന്നുള്ള പേടിയിൽ സ്വയം കഥ മെനയുകയായിരുന്നു. കുട്ടിയിൽ നിന്ന് പോലീസ് തോക്കും തിരയും കണ്ടെടുത്തു. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്താണ് പ്രചോദനമായതെന്നും വിശദമായ അന്വേഷണം നടത്തുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ബി വി. വിജയ് ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കാസർകോട് എസ്.എസ്.പി ഡോ. എം നന്ദഗോപൻ്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പിഅജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ ആർ ഉമേഷ്, വൈഷ്ണവ് രാമചന്ദ്രൻ, ശബരികൃഷ്ണൻ, ഇഎസ് ഐ അജിത്ത് എന്നിവരടങ്ങിയ സംഘത്തിൻറ സമഗ്രമായ അന്വേഷണത്തിലാണ് കേസിൻ്റെ സത്യാവസ്ഥ പുറത്ത് വന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow