മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി.

Nov 10, 2025 - 13:31
 0
മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി.

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിച്ചു വന്നിരുന്ന മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഹോസ്ദുർഗ്ഗ് സബ് ജയിലിനു സമീപം പ്രവർത്തനം തുടങ്ങി. കാസർകോട് സഹകരണ ജോയന്റ് റജിസ്ടാർ വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ അദ്ധ്യക്ഷനായി. മരുന്നുകളുടെ ആദ്യവിൽപ്പന ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ് റജിസ്റ്റാർ പി. ലോഹിതാക്ഷൻ നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി പി.രമേശൻ സ്വാഗതവും, കെ.രാജൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow