പാലക്കാട് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്കാരം അമ്പലത്തറ സ്നേഹ വീട് ഏറ്റുവാങ്ങി

May 18, 2026 - 09:31
 0
പാലക്കാട് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്കാരം അമ്പലത്തറ സ്നേഹ വീട്  ഏറ്റുവാങ്ങി

അമ്പലത്തറ: ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സന്നദ്ധ സംഘടനക്കുള്ള രണ്ടാമത് ദയാമൃതം പുരസ്കാരം ദയ ട്രസ്റ്റ് സ്ഥാപകൻ ഇ ബി രമേശിൽ നിന്നും സ്നേഹ വീട് ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി.

എൻഡോസൾഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനും അവകാശങ്ങൾക്കുമായി ഒരു വ്യാഴവട്ടക്കാലമായി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് അമ്പലത്തറ സ്നേഹവീട്.

കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. വിശാലമായ മാനസിക ബോധവും കാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് സമിതി സ്നേഹവീടിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുതിർന്ന അംഗം എ ആർ കൃഷ്ണമൂർത്തി സ്വാമിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷത്തിലാണ് സമ്മാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow