ഭൗമദിനം; കണ്ടൽ തൈകൾ നട്ട് എൻ സി സി പടന്നക്കാട് യൂണിറ്റ്
നീലേശ്വരം: എൻസിസി-32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭൗമദിനത്തിൽ നീലേശ്വരം പുഴയോരത്ത് പടന്നക്കാട് തൂക്കുപാലത്തിന് സമീപത്ത് കണ്ടൽ തൈകൾ നട്ടു. ഭൂമിക്ക് തണലൊരുക്കുക, പുഴയോര സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഭ്രാന്തൻ കണ്ടൽ, കമ്മട്ടി, കുറ്റിക്കണ്ടൽ, ഉപ്പുചുള്ളി, ചക്കര കണ്ടൽ എന്നീ ഇനങ്ങളിൽ പെട്ട ഇരുന്നൂറ് കണ്ടൽ തൈകൾ നട്ടത്. പ്രാദേശിക കാർഷിക ഗവേഷകൻ പി വി ദിവാകരൻ കടിഞ്ഞിമൂലയുടെ ജീവനം പദ്ധതിയുമായി സഹകരിച്ചാണ് വനവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
"ഭൗമ സംരക്ഷണത്തിൽ കണ്ടൽക്കാടുകളുടെ പ്രാധാന്യം" എന്ന വിഷയത്തിൽ ക്ലാസ്സും സംഘടിപ്പിച്ചു. പി വി ദിവാകരൻ കടിഞ്ഞിമൂല പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. പി യു ചന്ദ്രശേഖരൻ, ഗൗതം കരിച്ചേരി, ശ്വേത വിനോദ്, പി അനഘ, യു മനു ശങ്കർ, എം ദിയ, ധനുശ്രീ മോഹനൻ എന്നിവർ സംസാരിച്ചു. എ നന്ദന രാജൻ സ്വാഗതവും, കാർത്തിക് കിഷോർ നന്ദിയും പറഞ്ഞു.
What's Your Reaction?