15 കാരനെ പീഡിപ്പിച്ച കേസ്; കാലിയ ബദറുദ്ധീൻ അറസ്റ്റിൽ

Apr 22, 2026 - 12:01
 0
15 കാരനെ പീഡിപ്പിച്ച കേസ്; കാലിയ ബദറുദ്ധീൻ അറസ്റ്റിൽ

കാസർകോട്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതിയെ ഫോക്സോപ്രകാരം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ ബദറുദ്ദീൻ എന്ന കാലിയ ബദറുദ്ദീനെ(37)ണ് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ വിനീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇതിനിടയിലാണ് പ്രതി എറണാകുളത്തുള്ളതായി പോലീസിന്ന് വിവരം ലഭിച്ചത്. തുടർന്ന് എസ് ഐ സഫ്‌വാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വാഹിദ്, സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്, ഉണ്ണികൃഷ്ണൻ, സനീഷ് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബദറുദ്ധീനെതിരെ പതിനഞ്ചിൽ പരം കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow