ക്ലബ്ബ് വാർഷികാഘോഷവും, സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും
മടിക്കൈ ആലമ്പാടി സ: ഏ വി കുഞ്ഞമ്പു സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 38-ാം വാർഷികാഘോഷവും, സൗജന്യ തിമിര രോഗനിർണയ ക്യാമ്പും മെയ് 3-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ
മടിക്കൈ ആലമ്പാടി സ: ഏ വി കുഞ്ഞമ്പു സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 38-ാംവാർഷികാഘോഷവും, സൗജന്യ തിമിര രോഗനിർണയ ക്യാമ്പും മെയ് 3-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ നടക്കും. പയ്യന്നൂർ ഐ ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ടൗൺ പയ്യന്നൂർ, മടിക്കൈ ഗ്രാമപഞ്ചായത്ത്, എ വി എസ് ആലമ്പാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിമിരമുക്ത മടിക്കൈ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണയ ക്യാമ്പും നടത്തുന്നത്. പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞി കൃഷ്ണന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി: വി പ്രകാശൻ ഉദ്ഘാടനം ചെയ്യും. സന്തോഷ് പാലായി, കെ വി ബാലൻ, രാരചന്ദ്രൻ കാരളി എന്നിവർ ആശംസയർപ്പിക്കും. ഇ വി ശ്രീജിത്ത് സ്വാഗതവും, ജനാർദ്ധനൻ കെ നന്ദിയും പറയും. രാത്രി 7 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രിഎട്ടുമണിക്ക് സാംസ്കാരിക സമ്മേളനം. സ്വാഗതം: കെ പ്രദീപ് കുമാർ. അധ്യക്ഷൻ: ഒ കുഞ്ഞികൃഷ്ണൻ. ഉദ്ഘാടനം: സി പ്രഭാകരൻ. സാംസ്കാരിക പ്രഭാഷണം: ഡോ. പി കൃഷ്ണാസ്. എം കുഞ്ഞമ്പു, കെ വി ബാലൻ, ഇ വി കുഞ്ഞിരാമൻ, രാമചന്ദ്രൻ കാരളി എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കെ വി രാജു നന്ദി പറയും.
What's Your Reaction?