കാഞ്ഞങ്ങാട് ട്രാഫിക് പരിഷ്കരണ നടപടികൾ ആരംഭിച്ചു

Jan 12, 2026 - 22:30
 0
കാഞ്ഞങ്ങാട് ട്രാഫിക് പരിഷ്കരണ നടപടികൾ ആരംഭിച്ചു

കാഞ്ഞങ്ങാട്: നഗരത്തിൽ വർദ്ധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. കാഞ്ഞങ്ങാട് റെഗുലേറ്ററി കമ്മിറ്റിയുമായി ചർച്ച നടത്തിയുണ്ടായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി നഗരസഭ ചെയർമാൻ വി വി രമേശന്റെയും മറ്റ് ജനപ്രതിനിധികളുടെയും വിവിധ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഗതാഗത പ്രയാസങ്ങൾ വലിയതോതിൽ അനുഭവപ്പെടുന്ന പുതിയ കോട്ട ലിറ്റിൽ ഫ്ലവർ സ്കൂൾ മുതൽ ട്രാഫിക് സർക്കിൾ വരെയുള്ള സ്ഥലങ്ങളിൽ സംയുക്തസംഘം പരിശോധന നടത്തി. ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് മുഴുവനാളുകളുടെയും കൂട്ടായ പങ്കാളിത്തത്തോടെ ആവശ്യമായ പരിഷ്കരണ നടപടികൾ പെട്ടെന്ന് ആരംഭിക്കുമെന്നും ഇതുമായി മുഴുവനാളുകളുടെയും സഹകരണം ഉണ്ടാകണമെന്നും പരിശോധനയ്ക്ക് ശേഷം നഗരസഭ ചെയർമാൻ പറഞ്ഞു. ചെയർമാനോടൊപ്പം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മഹമൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, എം വിജയൻ, കൗൺസിലർമാരായ സന്തോഷ് കുശാൽനഗർ, പി വി മണി, കെടി സവിതകുമാരി, ആർ ഡി ഒ കെ ബാലഗോപാലൻ, ട്രാഫിക്കറ്റ് എസ്ഐ എം മധു, തഹസിൽദാർ വി സുരേഷ് ബാബു, ജെ എസ് ടി ഗോപാലകൃഷ്ണൻ, ആർടിഒ എസ് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow