നാലു കോടി രൂപയുടെ എം ഡി എം എ യുമായി ഉഗാണ്ടൻ വനിത മംഗളുരുവിൽ അറസ്റ്റിൽ
മംഗളൂരു: നാല് കോടി രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ടൻ വനിതയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നിന്ന് വന്ന് മംഗളൂരുവിൽ മയക്കുമരുന്ന് വിതരണം ചെയ്തു കൊണ്ടിരുന്ന ഉഗാണ്ടൻ വനിതയാണ് മംഗളൂരു ക്രൈം ബ്രാഞ്ച് (സിസിബി) പോലീസിന് പിടിയിലായത്. ഇവരിൽ നിന്ന് നാല് കിലോ എംഡി എം എ പിടികൂടി. ഇതിന് നാലു കോടി രൂപ വില വരുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർകുമാർ പറഞ്ഞു. മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് കരുതുന്നു. ഇതുവരെ ഈ ശൃംഖലയുമായി ബന്ധമുള്ള ആറ് മയക്കുമരുന്ന് വിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
What's Your Reaction?