മുംബൈ ഭീകരാക്രമണ കേസ്; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും. അപ്പീൽ യു.എസ്. സുപ്രീംകോടതി തള്ളി.
മുംബൈ ഭീകരാക്രമണ കേസ് പ്രതിയായ കനേഡിയൻ വംശജനായ വ്യവസായി തഹാവൂർ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറും.
അമേരിക്കൻ സുപ്രീം കോടതിയുടെതാണ് ഉത്തരവ്.
കീഴ് കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായതിനെ തുടർന്ന് റാണ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ തന്നെ ഇന്ത്യയ്ക്ക് കൈമാറരുത് എന്ന റാണയുടെ അപേക്ഷ കോടതി തള്ളി ഇതോടെ ഇന്ത്യയിലെ വിചാരണയ്ക്കായി റാണയെ കൈമാറും.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.
കേസിൽ ഗൂഢാലോചന കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 1068 മാസം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിലായിരുന്നു.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലക്ഷകറെതൈബ ഹർകത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് അന്വേഷണം നേരിടുന്നത്.
റാണിയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ ചാര സംഘടനയായ ഐ എസ് ഐ യുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.
What's Your Reaction?