കർണാടകയിൽ പച്ചക്കറിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് 10 മരണം.
കർണാടകയിൽ പച്ചക്കറിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് 10 മരണം. ഉത്തര കന്നട ജില്ലയിലെ യെല്ല പുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേലി-കുംത്ത ദേശീയപാത 65 ൽ പുലർച്ചെ 5 മണിക്കാ യിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയിൽ പച്ചക്കറി ചാക്കുകൾക്ക് മീതെ ഇരുന്നു സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്.
തലകീഴായി മറിഞ്ഞ ലോറിക്കടിയിൽ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയിൽ നിന്നുള്ളവരാണ്.മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരിൽ പലരും. പരിക്കേറ്റമുഴുവൻ പേരുടെയും നില ഗുരുതരമാണ്.ഇവരെ വിദഗ്ദ ചികിത്സക്കായി ഹൂബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?