ഗഫൂർ ഹാജി കൊലക്കേസ് പ്രതികളുടെ ശബ്ദ പരിശോധന നടത്തി.
ബേക്കൽ: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി അബ്ദുൽ ഗഫൂർ ഹാജി കൊലക്കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കൊണ്ടുപിടിച്ച് ശ്രമവുമായി അന്വേഷണസംഘം.
ഇതിന്റെ ഭാഗമായി പ്രതികളായ ബാര മീത്തൽ മാങ്ങാട്ട് വാടക കെട്ടിടത്തിൽ താമസക്കാരനായ ഉവൈസ് (32) ഭാര്യ കെ എച്ച് ശമീന(34) മുക്കൂട് ജീലാനി നഗറിലെ പി എസ് അസ്നിഫാ(36)മധൂർ കൊല്ല്യയിലെ ആയിഷ (42) എന്നിവരെ കണ്ണൂർ ആകാശവാണി നിലയത്തിൽ എത്തിച്ച് ശബ്ദ പരിശോധന നടത്തി.
പ്രതികളായ നാലുപേരും ശബ്ദം, എഴുത്ത്, എന്നിവയിലൂടെ കൈമാറിയ ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരത്തിലേറെ വരുന്ന സന്ദേശങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇവ പ്രതികളുടെതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
പാറശാലയിലെ ഷാരോൺ കൊലക്കേസ് ദൃക്സാക്ഷികൾ ആരുമില്ലാത്ത കേസാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷാരോണിന്റെ കാമുകിയും പ്രതിയുമായ ഗ്രീഷ്മയ്ക്ക് വധശിക്ഷ ഉറപ്പാക്കിയത്.
പ്രവാസിയുടെ കൊലപാതകത്തിലും ദൃക്സാക്ഷികൾ ആരുമില്ല. അതിനാൽ പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുകയാണ് ശബ്ദ പരിശോധനയിലൂടെ അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ഷാരോൺ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ ജെ ജോൺസൺ ആണ് അബ്ദുൽ ഗഫൂർ ഹാജി കൊലക്കേസിന്റെയും അന്വേഷണ ഉദ്യോഗസ്ഥൻ.
ജനുവരി 25 വരെ കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തു.
2023 ഏപ്രിൽ 14നാണ് ഗഫൂർ ഹാജിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
What's Your Reaction?