എസ് ഐ യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.
കാഞ്ഞങ്ങാട്: മണൽക്കടത്ത് സംഘത്തെ പിടികൂടാൻ പോയ പോലീസ് സംഘത്തെ അക്രമിച്ച് എസ്ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശി ഇർഫാ(30)നാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി 30ന് പുലർച്ചെ 1:40 കേസിനാസ്പദമായ സംഭവം. എസ് ഐ സഞ്ചരിച്ച കാറിനെ ടിപ്പർ ലോറി ഇടിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. പോലീസ് വാഹനത്തിന് മുൻപിൽ മണൽത്തട്ടി സംഘം കടന്നു കളയുകയായിരുന്നു. ടിപ്പർ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അനന്തം പള്ളയിലെ ഫാസിലിനെ(28)ഈ മാസം നാലിന്ന് അറസ്റ്റ് ചെയ്തിരുന്നു.
What's Your Reaction?