അബുദാബി ഐഡെക്സ് എക്സിബിഷൻ ഫെബ്രുവരി 17 ന് ആരംഭിക്കും.

Feb 13, 2025 - 17:16
 0
അബുദാബി ഐഡെക്സ് എക്സിബിഷൻ ഫെബ്രുവരി 17 ന് ആരംഭിക്കും.

അബുദാബി: അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമായ ഐഡെക്സിന്റെയും, നാവിക പ്രതിരോധ പ്രദർശനമായ നവി ഡെക്സിന്റെയും പ്രവർത്തനങ്ങൾ ഫെബ്രുവരി 17 മുതൽ 21 വരെ അഡ്നിക്സെന്ററിൽ ആരംഭിക്കും.

 പ്രദർശനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ് ഈ വർഷത്തേത്. പ്രതിരോധ മന്ത്രാലയത്തിന്റെയും, തവാസുൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ.

 അനുബന്ധമായി അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും നടക്കും.

 അന്താരാഷ്ട്ര സമാധാനവും, സുരക്ഷയും നിലനിർത്തുന്നതിനായി പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളും, പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതാണ് പരിപാടികൾ.

 അന്താരാഷ്ട്ര കമ്പനികൾ, പ്രതിരോധ വ്യവസായ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുമെന്ന് ഹയർ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്രൂയി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 65 രാജ്യങ്ങളിൽ നിന്നുള്ള 1565 കമ്പനികൾ പ്രദർശനത്തിന് എത്തും. പ്രദർശനത്തിന്റെ വിസ്തീർണ്ണം മുൻ പതിപ്പിനെ അപേക്ഷിച്ചു 10% വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow