മടിക്കൈ പ്രവാസി അസോസിയേഷൻ "ഗ്രാമോത്സവം സീസൺ 10"; കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു
ഷാർജ: മടിക്കൈ പ്രവാസി അസോസിയേഷൻ ഗ്രാമോത്സവം സീസൺ 10 ഷാർജ പേസ് ഇൻ്റർനാഷണൽ സ്കൂളിൽ കെ രാധകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പ്രമോദ് ബങ്കളം അദ്ധ്യഷത വഹിച്ചു. സ്പോർട്സ് കൺവീനർ രതീഷ് മണിയറ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഉണ്ണി മടിക്കൈ, രക്ഷാധികാരികളായ രാമകൃഷ്ണൻ, ഉമാവരൻ, വനിത ഭാരവാഹികളായ അനഘ, ശുഭ, രമ്യ, സ്പോർട്സ് ജോയിൻ കൺവീനർമാരായ നിഷ, അനിഷ് എന്നിവർ സംസാരിച്ചു. മടിക്കൈ പ്രവാസി അസോസിയേഷൻ ട്രഷറർ ശ്രീധരൻ പെരിയേടത്ത് നന്ദി പറഞ്ഞു. അസോസിയേഷനിലെ 600 ഓളം വരുന്ന മെമ്പർമാരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് സ്പോർട്സ് മത്‌സരങ്ങൾ സംഘടിപ്പിച്ചത്. ചുവപ്പ്, നീല, മഞ്ഞ, പച്ച എന്നി ഗ്രൂപ്പുകളുടെ വാശിയേറിയ മത്സരത്തിൽ മഞ്ഞ ഗ്രൂപ്പ് ഓവറോൾ ചമ്പ്യൻമാരായി. നിലയും, പച്ചയും രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി.
What's Your Reaction?