കുമ്പള ടോൾ പിരിവ്; അനിശ്ചിതകാല സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി

Jan 12, 2026 - 16:38
Jan 12, 2026 - 17:19
 0
കുമ്പള ടോൾ പിരിവ്; അനിശ്ചിതകാല സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ ബൂത്തിനെതിരെ എംഎൽഎയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ടോൾ ബൂത്തിനടുത്തായിരിക്കും സമരം. സമരത്തിൽ മുഴുവൻ സമയവും താൻ പങ്കെടുക്കുമെന്നും സമരസമിതി ഭാരവാഹികളും പ്രവർത്തകരും റിലേയായി സമരത്തിൽ സംബന്ധിക്കുമെന്നും എ കെ എം അഷറഫ് എംഎൽഎ പറഞ്ഞു. അന്യായമായ കുമ്പള ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും കോടതിയിൽ ഇതു സംബന്ധിച്ചു കേസ് നിലവിലുള്ള സാഹചര്യത്തിൽ കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. അഷ്റഫിന് പുറമേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽഖാദർ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർള, കോൺഗ്രസ് നേതാവ് ലക്ഷ്മണപ്രഭു തുടങ്ങിയവർ പങ്കെടുത്തു. കെഎൽ 14 രജിസ്ട്രേഷൻ വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കാമെന്നും ലോക്കൽ യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പാസ് അനുവദിക്കാമെന്നും എൻഎച്ച് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും മുഴുവൻ വാഹനങ്ങളെയും കോടതിവിധി വരുന്നതുവരെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow