മകന്റെ തൂങ്ങിമരണത്തിന്നു പിന്നാലെ പിതാവ് കിണറ്റിൽച്ചാടി മരിച്ചു

Feb 24, 2026 - 13:21
 0
മകന്റെ തൂങ്ങിമരണത്തിന്നു പിന്നാലെ പിതാവ് കിണറ്റിൽച്ചാടി മരിച്ചു

കാഞ്ഞങ്ങാട്: മകൻ തൂങ്ങി മരിച്ചതിന്നു പിന്നാലെ പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കരിവേടകം ശങ്കരൻപാടി കൊറോമ്പരയിലെ എ ബാലകൃഷ്ണൻ നായരാ(77)ണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരമണിയോടെ വീടിനടുത്തെ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ ചാടുകയായിരുന്നു. നാട്ടുകാരും, കുറ്റിക്കോലിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത് ബേഡകം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മകൻ രണ്ടാഴ്ച മുമ്പ് തൂങ്ങി മരിച്ചിരിന്നു. ബേഡകം പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow