സ്ത്രീയെ കൊലപ്പെടുത്തി കലുങ്കിനടിയിൽ തള്ളിയ കേസ്; പ്രതിയെ ആന്ധ്രപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു.
പിടിയിലായത് 2018 ജനുവരി 17-ന് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ വില്ലാരംപതി ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി
കാസർകോട്: രണ്ട് വ്യത്യസ്ത സ്ത്രീകളുടെ കൊലപാതക കേസുകളിൽ പ്രതിയായിരുന്ന യുവാവ് വർഷങ്ങളായുള്ള ഒളിവിന് ശേഷം പൊലീസ് പിടിയിലായി. സുള്ളിയ അജ്ജാവര സ്വദേശിയായ എൻ.എം. അബ്ദുൽ അസീസ് എന്ന അജ്ജാവര അസീസിനെ(30)യാണ് പുത്തൂർ കഡബ പൊലീസ് ആന്ധ്രപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്.
2012 ജനുവരി 31ന് കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമൈദഡുക്കയിൽ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയിൽ ഉപേക്ഷിച്ച കേസിലാണ് അസീസ് ആദ്യമായി പ്രതിയായത്. സംഭവം കഴിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
തുടർന്ന് 2018 ജനുവരി 17ന് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ വില്ലാരംപതി ചെക്കിപ്പള്ളത്ത് സ്വദേശിനിയായ സുബൈദ (60)യെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായി.
ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന അസീസിനെ ആന്ധ്രപ്രദേശിൽ കഴിയുന്നതിനിടെയാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
What's Your Reaction?