പയസ്വിനി അബുദാബി "വിഷു പൊലിക 2026"
അബുദാബി: അബുദാബിയിലെ കാസർകോട് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മ "പയസ്വിനി അബുദാബി" യുടെ വിഷു ആഘോഷം "വിഷു പൊലിക 2026" അബുദാബി അൽ വഹ്ദ മാളിലെ ഗ്രാൻഡ് അരീനയിൽ വച്ച് ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വാരിജാക്ഷൻ അധ്യക്ഷതവഹിച്ചു.
പയസ്വിനി രക്ഷാധികാരിയും അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയുമായ ടിവി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് വിഷ്ണു തങ്കയം,പയസ്വിനി ബാലവേദി കളിപ്പന്തൽ പ്രസിഡന്റ് തൻവി സുനിൽ, സെക്രട്ടറി തന്മയ അനൂപ്, ആർട്സ് കൺവീനർ ദിവ്യ മനോജ്, വിഷു കോഡിനേറ്റർ രതീഷ് പി ജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ആനന്ദ് പെരിയ സ്വാഗതവും, ട്രഷറർ ഹരിപ്രസാദ് മുല്ലച്ചേരി നന്ദിയും പറഞ്ഞു.
തുടർന്ന് മലയാളത്തിലെ പ്രഗൽഭരായ കവികളുടെ കവിതകൾ ഉൾക്കൊള്ളിച്ചുള്ള കുട്ടികളുടെ കാവ്യകേളി, പയസ്വിനി മ്യൂസിക് ടീമിന്റെ വിഷുപ്പാട്ടുകൾ, വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൈകൊട്ടിക്കളി എന്നിവ അരങ്ങേറി. പാർവതി നിജിത്ത്, കാവ്യാ സുധീഷ് എന്നിവർ അവതാരകരായി. വിഷുസദ്യ, വിഷുക്കണി, വിഷുക്കൈനീട്ടം തുടങ്ങിയ വിവിധ ആഘോഷങ്ങളിലായി മുന്നൂറിലധികം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു.
What's Your Reaction?