കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്കു തിരിച്ചു നൽകി ഹരിത കർമ്മസേന പ്രവർത്തകർ മാതൃകയായി
പെരിയ: പ്ലാസ്റ്റിക് കൂനകൾക്കിടയിൽ നിന്നും കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്കു തിരിച്ചു നൽകി ഹരിത കർമ്മസേന പ്രവർത്തകർ മാതൃകയായി. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് ഹരിത കർമ്മസേനാ ഗംങ്ങളായ പി വി ഷബ, പി ആർ കാവ്യ എന്നിവർക്കാണ് ജോലിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് തരം തിരിക്കുമ്പോൾ മൊബൈൽ ഫോൺ കിട്ടിയത്. തുടർന്നുള്ള അന്വേഷണത്തിൽ ചാലിങ്കാലിലെ പുഷ്പലതയുടേതാണെന്ന് കണ്ടെത്തി ഉടമസ്ഥയെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
What's Your Reaction?