ദേളി ക്യാമ്പസിലെ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം തിങ്കളാഴ്ച
കാസർകോട്: ദേളി ക്യാമ്പസിൽ പുതുക്കിപ്പണിത ‘ജാമിഉ ഹബീബ് ഉസ്മാൻ’ ഗ്രാൻഡ് മസ്ജിദിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. പ്രമുഖ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ ദേളി ക്യാമ്പസിൽ പുതുതായി നിർമ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമ്മം നിർവഹിക്കും.
ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സൗഹൃദ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ കെ. നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗഹൃദ സംഗമത്തിൽ സംസാരിക്കും.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നിർമ്മിച്ച ഗ്രാൻഡ് മസ്ജിദിൽ ഒരേസമയം അയ്യായിരത്തിലധികം പേർക്ക് പ്രാർഥന നടത്താനുള്ള സൗകര്യമുണ്ട്. മിനാരങ്ങളും താഴികക്കുടങ്ങളും കരകൗശല പണികളാൽ അലങ്കരിച്ചാണ് ഒരുക്കിയിരിക്കുന്നത്.
അര നൂറ്റാണ്ടോളം പഴക്കമുള്ള പള്ളിയുടെ സ്ഥാനത്താണ് പുതിയ ഗ്രാൻഡ് മസ്ജിദ് പുനർനിർമിച്ചിരിക്കുന്നത്.
ഇസ്മായിൽ സഅദി പാറപ്പള്ളി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കൊല്ലംപാടി അബ്ദുൽ ഖാദർ മദനി, സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ ഗഫാർ സഅഭി രണ്ടത്താണി, സി.പി. അബ്ദുള്ള ഹാജി ചെരുമ്പ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
What's Your Reaction?