ബേക്കൽ വധശ്രമ കേസിലെ പ്രതി; ഗോവ എയർ പോട്ടിൽ പിടിയിലായി.
കാഞ്ഞങ്ങാട്: പൂച്ചക്കാട് വീടിനു തീ വെക്കുകയും, കേസ് പിൻവലിക്കാത്തതിൽ പ്രകോപിതനായി പരാതിക്കാരന്റെ സഹോദരനെ ബൈക്കിൽ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. മുഹമ്മദ് റാഫി എന്നയാളാണ് വെള്ളിയാഴ്ച രാത്രി ഗോവ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. ബേക്കൽ ഫുട്ബോൾ കളിയിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ പൂച്ചക്കാട്ടെ ഫൈസലിന്റെ വീടിന് തീവച്ചിരുന്നു. ഈ സംഭവത്തിൽ മുഹമ്മദ് റാഫി അടക്കമുള്ളവർക്കെതിരെ ബേക്കൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രസ്തുത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റാഫി ഫൈസലിനെ സമീപിച്ചിരുന്നു. സ്തുത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റാഫി ഫൈസലിനെ സമീപിച്ചിരുന്നു. എന്നാൽ കേസ് പിൻവലിക്കാൻ ഫൈസൽ തയ്യാറായില്ല. ഇതിന്റെ വിരോധത്തിലാണ് സഹോദരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഫൈസൽ പറഞ്ഞു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജേഷ്ഠനും, ചിക്കൻ വ്യാ പാരിയുമായ മുഹമ്മദിനെ കാറിടിച്ച് വീഴ്ത്തി മാരകായുധങ്ങൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിൽ ബേക്കൽ പോലീസ് മുഹമ്മദ് റാഫിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് പ്രതിയുടെ എല്ലാ രേഖകളും പോലീസ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് അയച്ചിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട ഗോവ വിമാനത്താവള അധികൃതർ വെള്ളിയാഴ്ച രാത്രി മുഹമ്മദ് റാഫിയെ തിരിച്ചറിയുകയും, ബേക്കൽ പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് റാഫിയെ ബേക്കലിലേക്ക് കൊണ്ടുവരും.
What's Your Reaction?