ഇ ഡി ചമഞ്ഞ് വ്യാപാരിയിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസിലെ സൂത്രധാരൻ അറസ്റ്റിൽ.

Feb 22, 2025 - 10:47
Feb 22, 2025 - 10:47
 0
ഇ ഡി ചമഞ്ഞ് വ്യാപാരിയിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസിലെ സൂത്രധാരൻ അറസ്റ്റിൽ.

കാസർഗോഡ്: ഇ ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന കർണാടകയിലെ ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ കവർച്ച ചെയ്ത കേസിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ കണ്ണൂർ. സ്വദേശി അറസ്റ്റിൽ. വാരം ഏച്ചൂർ സ്വദേശിയായ അബ്ദുൾ നാസറിനെയാണ്(52) പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ ഷഫീർ ബാബുവിൻ്റെ അടുത്ത ആളാണ് ഇപ്പോൾ അബ്ദുൾ നസീർ. അബ്ദുൾ നസീറും, ഷഫീർ ബാബുവും ചേർന്നാണ് തട്ടിപ്പിൻ്റെ തിരക്കഥ ഒരുക്കിയതെന്ന് പോലീസ് പറഞ്ഞു. 2025 ജനുവരി മൂന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ വിള്ള, ബോളന്തൂർ നർഷയിലെ സുലൈമാൻ ഹാജിയുടെ വീട്ടിൽ നിന്നാണ് ഐ ഡി ചമഞ്ഞെത്തിയ സംഘം ലക്ഷങ്ങൾ തട്ടിയെടുത്തത്. കേസിൽ എസ് ഐ ഷഫീർ ബാബു (48)ബി സി റോഡ് പർളിയയിലെ മുഹമ്മദ് ഇഖ്ബാൽ (28) കോളനാട്ടെ സിറാജുദ്ദീൻ (37) പടുവിലെ മുഹമ്മദ് അൻസാർ (27) കൊല്ലം സ്വദേശികളായ അനിൽ ഫർണാണ്ടസ് (49) പി എസ് സച്ചിൻ (29)ഷിബിൻ (27) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow