ഉള്ളാൾ പള്ളിക്ക് ബോംബ് ഭീഷണി

Mar 3, 2026 - 14:14
Mar 3, 2026 - 14:15
 0
ഉള്ളാൾ പള്ളിക്ക് ബോംബ് ഭീഷണി

ഉള്ളാൾ: ഉള്ളാൾ പള്ളിക്ക് സമീപം ബോംബു വെച്ചിട്ടുണ്ടെന്ന് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ബെജ്ജയിൽ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ ചിത്രമുള്ള ശങ്കർ 19916 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പ്രകോപനപരമായ സന്ദേശം പോസ്റ്റ് ചെയ്തത്. വ്യത്യസ്ത മതവിശ്വാസികൾക്കിടയിൽ ശത്രുത സൃഷ്ടിച്ച് അക്രമത്തിനു പ്രരിപ്പിക്കുക, പ്രകോപിതരാക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഉള്ളാൾ പോലീസ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിയമസഭ സ്പീക്കർ യു ടി ഖാദർ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow