പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ നാവികസേന ജീവനക്കാരൻ അറസ്റ്റിൽ.

Jun 26, 2025 - 09:45
 0
പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ നാവികസേന ജീവനക്കാരൻ അറസ്റ്റിൽ.

ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യൻ നാവികസേന ജീവനക്കാരൻ അറസ്റ്റിൽ. ഡൽഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഓഫ് ഡോക്യാർഡിലെ ക്ലർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത ഹരിയാന സ്വദേശിയാണ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി വർഷങ്ങളായി ഇയാൾ വിവരം ചോർത്തിയിരുന്നുവെന്നാണ് വിവരം. ഓപ്പറേഷൻ സിന്ധുവിന്റെ സമയത്തും വിശാൽ പാക്കിസ്ഥാന് വിവരം കൈമാറിയതായി കണ്ടെത്തി. വിശാലിനെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്ന രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. നാവികസേന, മറ്റു പ്രതിരോധ യൂണിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള രേഖകൾ ഇയാൾ പാക്കിസ്ഥാനിലെ ഒരു യുവതിക്കാണ് കൈമാറിയത്. സമൂഹമാധ്യമങ്ങൾ വഴിയാണ് വിശാൽ, പ്രിയ ശർമ എന്ന യുവതിയുമായി ബന്ധപ്പെട്ടിരുന്നത്. പണത്തിനു വേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയത് എന്നും അന്വേഷണത്തിൽ വ്യക്തമായി. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ ചാര പ്രവർത്തികൾ രാജസ്ഥാന്റെ സിഐഡി ഇന്റലിജൻസ് യൂണിറ്റ് നിരീക്ഷിച്ചു വരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിശാൽ അറസ്റ്റിൽ ആയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണുഗാന്ത് ഗുപ്ത വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow