'റുപ്പീ’ ചിഹ്നം തമിഴിലാക്കി തമിഴ്നാട് സർക്കാർ.
ചെന്നൈ: കേന്ദ്ര സർക്കാരുമായുള്ള ഭാഷാ തർക്കം രൂക്ഷമായതിനിടെ ‘റുപ്പീ’ ചിഹ്നം തമിഴിലാക്കി തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റിലാണ് ഡിഎംകെ സർക്കാർ പുതിയ ചിഹ്നം ഉപയോഗിക്കുന്നത്. ഹിന്ദി അക്ഷരമായ ‘ര’ യ്ക്ക് പകരം തമിഴ് അക്ഷരമായ ‘രൂ’ ആണ് പുതിയ ചിഹ്നത്തിലുള്ളത്.മാർച്ച് 14 ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ടീസർ എക്‌സിൽ സ്റ്റാലിൻ പങ്കിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ... എന്നാണ് വിഡിയോയിൽ അദ്ദേഹം പറയുന്നത്.അതേസമയം ഡിഎംകെയുടെ നീക്കത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ത്രിഭാഷാ ഫോർമുല വഴി ഹിന്ദി അടിച്ചേൽപ്പിക്കുന്ന വിഷയത്തിൽ കേന്ദ്രവുമായി ഡിഎംകെ നടത്തുന്ന പോരാട്ടത്തിനിടയിലാണ് കറൻസി ചിഹ്നം മാറ്റാനുള്ള നിർണായക തീരുമാനത്തിലേക്ക് ഡിഎംകെ സർക്കാർ നീങ്ങുന്നത്. അതേസമയം ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ പുറത്ത് വന്നിട്ടില്ല.
What's Your Reaction?