കരിക്കെ തോട്ടം ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ മെഡിക്കൽ ഉപകരണ വിതരണ ഉദ്ഘാടനവും വോളിബോൾ ടൂർണമെന്റും നാളെ
പാണത്തൂർ: കരിക്കെ തോട്ടം മേഖലയിലെ ജീവകാരുണ്യ-കായിക പ്രവർത്തനങ്ങൾക്ക് പുതിയ മാതൃക തീർത്ത് ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കായി സൗജന്യ മെഡിക്കൽ ഉപകരണ വിതരണത്തിന്റെയും ഏകദിന വോളിബോൾ ടൂർണമെന്റിന്റെയും ഉദ്ഘാടനം ജൂൺ 21 ഞായറാഴ്ച നടക്കും. കരിക്കെ തോട്ടം ഗ്രീൻ സ്റ്റാർ ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആശ്വാസമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഹോസ്പിറ്റൽ ബെഡുകൾ, വീൽചെയറുകൾ എന്നിവ ഉൾപ്പെടെയുള്ള അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഏകദിന വോളിബോൾ ടൂർണമെന്റ് അരങ്ങേറും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും ട്രോഫിയുമാണ് സമ്മാനം.
ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ 9207706055, 9744165746 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?