ആശുപത്രിൽ തീ പിടിത്തം; ആറ് രോഗികൾക്ക് ദാരുണാന്ത്യം.
ജയ്പൂർ: ജയ്പൂർ എസ്എംഎസ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ 6 രോഗികൾ മരിച്ചു. സവായ് മാൻ സിംഗ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഞ്ച് രോഗികളുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രിയോടുകൂടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ട് വഴി ഉണ്ടായ തീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് പറഞ്ഞു. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് പതിനൊന്ന് രോഗികളാണ് ഐ സി യു വിലുണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?