പാലക്കാട്ടെ ചികിത്സാ പിഴവ്; രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ.

Oct 6, 2025 - 06:41
 0
പാലക്കാട്ടെ ചികിത്സാ പിഴവ്; രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ വീഴ്ചവരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്. ഡോ.മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചികിത്സ പിഴവ് കാരണം പല്ലശന സ്വദേശിയായ 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow