വയോധികന്റെ കൊലപാതകം; ബന്ധു അറസ്റ്റിൽ.

Oct 5, 2025 - 22:24
 0
വയോധികന്റെ കൊലപാതകം; ബന്ധു അറസ്റ്റിൽ.

കാഞ്ഞങ്ങാട്: കരിന്തളം കുമ്പള പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചു കൊന്നു. കുമ്പള പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണ(80)നെയാണ് അയൽവാസിയും, ബന്ധവുമായ കെ ശ്രീധരൻ(45) തലക്കടിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ ചെന്നാണ് കണ്ണനെ വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. തലയുടെ പിൻഭാഗത്താണ് അടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി, സി കെ സുനിൽകുമാർ, നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് സംഭവസ്ഥലത്ത് എത്തി. ഭാര്യ പുത്തരിച്ചി. മക്കൾ ശശി, ചന്ദ്രൻ, ജയൻ. മരുമക്കൾ രാധാമണി, ബേബി, രമ്യ. സഹോദരങ്ങൾ ശാരദ, പരേതരായ വെളുത്തൻ,മാണിക്യൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow