കുമ്പള ആരിക്കാടി ടോൾ പ്ലാസ: അപകടങ്ങൾ ആവർത്തിക്കുന്നു; നാട്ടുകാർ ആശങ്കയിൽ

Jun 20, 2026 - 10:39
 0
കുമ്പള ആരിക്കാടി ടോൾ പ്ലാസ: അപകടങ്ങൾ ആവർത്തിക്കുന്നു; നാട്ടുകാർ ആശങ്കയിൽ

കുമ്പള: ദേശീയപാതയിലെ മുൻ ആരിക്കാടി ടോൾ പ്ലാസ പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ. ഇതിനകം ഒമ്പത് അപകടങ്ങൾ നടന്നതായി പ്രദേശവാസികൾ പറയുന്നു.

വെള്ളിയാഴ്ച രാത്രി 7 മണിയോടെ മംഗളൂരു ഭാഗത്തുനിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു വാനിന് പിന്നാലെയുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

മുൻപ് ടോൾ പ്ലാസ പ്രവർത്തിച്ചിരുന്ന സമയത്ത് സ്ഥാപിച്ച ഹമ്പ് ഇപ്പോഴും നീക്കം ചെയ്യാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് വാഹനയാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ഹമ്പ് ഉണ്ടെന്നറിയാതെ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുന്നതും, പിന്നാലെയെത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുത്തി ഇടിക്കുന്നതുമാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്നും അവർ പറയുന്നു.

പ്രദേശത്ത് അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow