കാസർഗോഡ് ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
അമ്പലത്തറ: കാസർഗോഡ് ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് അമ്പലത്തറയിൽ തുടക്കമായി. അസോസിയേഷൻ പ്രസിഡന്റും കാസർഗോഡ് ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ. നാസർ അധ്യക്ഷത വഹിച്ചു. രാജേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. രഘു മാസ്റ്റർ, അസീസ് കമ്മാടം എന്നിവർ ആശംസകൾ നേർന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം വിദ്യാർത്ഥികളും ഷൂട്ടിംഗ് താരങ്ങളും പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ, 10 മീറ്റർ എയർ പിസ്റ്റൾ, 50 മീറ്റർ ഓപ്പൺ സൈറ്റ്, 50 മീറ്റർ പീപ് സൈറ്റ് ഫയർ ആംസ്, 25 മീറ്റർ .22 റാപിഡ് ഫയർ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
ജില്ലയിൽ ഷൂട്ടിംഗ് കായികരംഗത്തിന്റെ വളർച്ചയ്ക്കും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ഇത്തരം മത്സരങ്ങൾ പ്രചോദനമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു.
അസോസിയേഷൻ മെമ്പറും സൈക്കോളജിസ്റ്റുമായ സുമേഷ് സുകുമാരൻ നന്ദി രേഖപ്പെടുത്തി. അസോസിയേഷൻ ഭാരവാഹികൾ, കായികപ്രേമികൾ, രക്ഷിതാക്കൾ, വിവിധ വിഭാഗങ്ങളിലെ മത്സരാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?