കാസർകോട് ആബിദ് വധക്കേസ്; മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

Jun 30, 2026 - 12:16
 0
കാസർകോട് ആബിദ് വധക്കേസ്; മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

കാസർകോട്: എരിയാലിലെ ഐ.എൻ.എൽ പ്രവർത്തകൻ ആബിദ് (24) കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും ജില്ലാ അഡീഷണൽ സെഷൻസ് കോടതി-3 വെറുതെ വിട്ടു.

ഷംസുദ്ദീൻ (40), കെ.എം. റഫീഖ് (40), അബ്ദുൽ ജലീൽ (41), പി.എച്ച്. ഹാരിസ് (41), ഉമ്മർ, എപ്പി എന്ന റഫീഖ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പരാതിക്കാരനും പ്രധാന ദൃക്സാക്ഷികൾ അടക്കമുള്ളവരും വിചാരണക്കിടെ കൂറുമാറിയതിനെ തുടർന്നാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

2007 നവംബർ 20-ന് വൈകുന്നേരം 5.30ഓടെ എരിയാൽ ബെള്ളീരിലെ കൊളങ്കരയിൽ വെച്ചാണ് ആബിദ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം മുൻവൈരാഗ്യത്തിന്റെ പേരിൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കാസർകോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസ്.

പ്രതികൾക്ക് വേണ്ടി അഡ്വ. എം. സക്കീർ അഹമ്മദ്, അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. കെ.പി. പ്രദീപ് കുമാർ എന്നിവർ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow