മഴത്തുള്ളികൾ; ലീഡേഴ്സ് ക്യാമ്പ് സമാപിച്ചു
മരുതടുക്കം: സുന്നിബാല സംഘം സംസ്ഥാനത്തെ മുഴുവൻ റൈഞ്ചുകളിലും സംഘടിപ്പിച്ചു വരുന്ന 'മഴത്തുള്ളികൾ' ലീഡേഴ്സ് ക്യാമ്പ് ബേഡഡുക്ക റൈഞ്ചിൽ സമാപിച്ചു.
മരുതടുക്കം നുസ്രത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന ക്യാമ്പിൽ റൈഞ്ച് മിഷനറി പ്രസിഡന്റ് മുഹമ്മദ് റാശിദ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. റൈഞ്ച് ഫിനാൻസ് സെക്രട്ടറി അബ്ദുൽനാസിർ സുഹ്രി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് റാശിദ് ഹിമമി ക്ലാസിന് നേതൃത്വം നൽകി.
സുന്നിബാല സംഘം റൈഞ്ച് സമിതിയെ റൈഞ്ച് ജനറൽ സെക്രട്ടറി അഷ്റഫ് സഖാഫി പ്രഖ്യാപിച്ചു. ശഫീഖ് സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മിഷനറി സെക്രട്ടറി ഷരീഫ് ഹാഷിമി സ്വാഗതവും ജുനൈദ് ജൗഹരി നന്ദിയും രേഖപ്പെടുത്തി.
സഅദ് മുനമ്പം, അമീൻ ഏണിയാടി, ഫയാസ് മരുതടുക്കം, മുഹമ്മദ് റാസി ചേടിക്കുണ്ട്, ഇയാസ് തലേക്കുന്ന് എന്നിവരാണ് റൈഞ്ച് സമിതി അംഗങ്ങൾ.
What's Your Reaction?